ഞാന്‍ ...

എന്നെകുറിച്ച് പറയാന്‍ അധികം ഒന്നും ഇല്ല. പക്ഷെ ഉള്ളതു ഉള്ളതുപോലെ സത്യം പറയണോ അതോ നുണ പറയണോ എന്നാണു ഞാന്‍ ഇപ്പോ ആലോചിക്കുന്നത്. ശരി. സത്യം തന്നെ പറയം.

മഹാ തല്ലിപൊളി. സകല വില്ലത്തരവും കയ്യിലുണ്ട്.കുറെ കാലം വീട്ടുകാരെ കഷ്ടപ്പെടുത്തി. നാട്ടുകാരെ നന്നാക്കാന്‍ ഇറങ്ങി തിരിച്ഛു. പക്ഷെ നാട്ടുകാര്‍ നന്നായില്ല എന്നു മാത്രമല്ല അവര് എന്നെ നന്നാക്കാന്‍ തീരുമാനിച്ഛു. ഇനിയും എന്നെ നാട്ടില് നിര്‍ത്തിയാല്‍ ശരിയാവില്ല എന്ന് വീട്ടുകാര്‍ക്ക്‌ ബോധ്യമായപ്പോള് “ഇനി കുറച്ഛുകാലം കൊച്ചിയിലെ ജനങ്ങളെ നന്നാക്കു എന്നു പറഞ്ഞൂ എന്നെ കൊച്ചിയിലേക്ക്‌ നാട് കടത്തി. കുറച്ഛു കാലമായി ഇവിടത്തെ ജനങ്ങളെ നന്നാക്കി കൊണ്ടിരിക്കുന്നു. മാസത്തില്‍ രണ്ടു മൂന്നു തവണ വീട്ടില്‍ പോയി നാട്ടുകാരെയും വീട്ടുകാരെയും “നന്നാക്കി” തിരിച്ഛുവരും. ജീവിതം ഇപ്പോള്‍ കുഴപ്പമില്ലാതെ മുന്നോട്ട് പോകുന്നു.

ദയവ് ചെയ്ത് എന്‍റെ പ്രൊഫൈല് മുഴുവന്‍ വായിക്കുക.എന്നിട്ടും എന്നോട് കൂട്ടുകൂടാന്‍ ആഗ്രഹിക്കുന്നവര്‍ ദയവായി കടന്നുവരിക.ഒരു ചായ കുടിച്ചിട്ട് പോകാം എന്ന് പറയുന്നില്ല.ചുമ്മാ കൊച്ചുവര്‍ത്തമാനം പറഞ്ഞിരിക്കാം...

സ്നേഹിക്കാന്‍ മാത്രം അറിയാവുന്ന ഒരു നല്ല സുഹൃത്ത്‌ .

പരിചയപ്പെടുന്നവരുടെ മനസ്സില്‍‍ വിനയം കൊണ്ട്

ഇതിഹാസം തീര്‍ക്കുന്ന നല്ല സുഹൃത്തായി......

നിങ്ങളുടെ എറ്റവും അടുത്ത കൂട്ടുകാരന്‍.....

ഞാന്‍ എപ്പോഴും നിങ്ങളുടെ കൂടെ...........

സജിത്ത്

fOllow mE

Follow sajith_vijayan on Twitter

Total Pageviews